മരിച്ച കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത് സ്കൂള്‍ കെട്ടിടത്തിന്മേല്‍ മരം വീണുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുകുട്ടികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ധനസഹായം വിതരണം ചെയ്തു.
മരിച്ച കുട്ടികളുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുക കൈമാറിയത്.ജില്ലാ അധികൃതരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടമുണ്ടായ സ്കൂളും മുഖ്യമന്ത്രി പിന്നീട് സന്ദര്‍ശിച്ചു.
പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കുട്ടികളെയും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് 2,000 രൂപയും ചെറിയ പരിക്കുകളുള്ളവര്‍ക്ക്1,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കുമെന്ന്ഉമ്മന്‍ചാണ്ടി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 500 രൂപയ്ക്കു പുറമെയാണിത്.












Click it and Unblock the Notifications