Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമിന്റെ പത്തിന അജണ്ട നടപ്പിലാക്കും: മുഖ്യമന്ത്രി

കോട്ടയം: കേരളത്തിന്റെ സമഗ്രവികസനത്തിന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം മുന്നോട്ടുവച്ച പത്തിന അജണ്ട നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അഞ്ച് ഗവര്‍മെന്റ് സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി ചീഫ് സെക്രട്ടറി രൂപീകരിച്ചു. ഇതുസംബന്ധിച്ച പദ്ധതികള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും ആസൂത്രണ കമ്മിഷനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതുപ്പള്ളിയില്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിന്റെ സുവര്‍ണ ജൂബിലി ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ സാക്ഷി നിര്‍ത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിന് മുന്നിലുള്ള യഥാര്‍ഥ വികസന പ്രശ്നങ്ങളാണ് രാഷ്ട്രപതി മുന്നോട്ടുവച്ചിരിക്കുന്നത്. കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവുമാണ് ഇതിലൂടെ അദ്ദേഹം പ്രകടിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+