രാഷ്ട്രപതി ദില്ലിക്കു മടങ്ങി
കൊച്ചി: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ദില്ലിക്ക് മടങ്ങി.
ജൂലൈ 29 വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളത്തില്‍നിന്നും വായുസേനയുടെ ബോയിങ്ങ് 777 വിമാനത്തിലാണ് രാഷ്ട്രപതി ദില്ലിക്ക് പോയത്.
വിമാനതാവളത്തില്‍ രാഷ്ട്രപതി എറണാകുളം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്കൊപ്പം അല്പസമയം ചെലവഴിച്ച ശേഷമാണ് വിമാനത്തില്‍ കയറിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ഗവര്‍ണ്ണര്‍ ആര്‍.എല്‍. ഭാട്ടിയ, ഡിജിപി രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ രാഷ്ട്രപതിയെ യാത്ര അയക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications