കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം ശ്രമം: രവി
പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ആരോപിച്ചു.
ഈ ശ്രമത്തിന് തിരിച്ചടി നല്‍കണമെങ്കില്‍ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണം. കേന്ദ്രത്തിലെ മുന്നണി ഒരു പ്രത്യേക സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ്. മുന്നണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വര്‍ഗീയവാദികളായിരിക്കും ആ സാഹചര്യം മുതലെടുക്കുന്നത്. കെപിസിസി ദക്ഷിണമേഖലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ രവി.
കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും കരുണാകരനെ അവഗണിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ഛനും മകനും സീറ്റു നല്‍കി. ആന്റണി മുഖ്യമന്ത്രിയായതിനു ശേഷം മുരളിയെ കെപിസിസി പ്രസിഡന്റാക്കി. എന്നാല്‍ പിണറായിക്കൊപ്പം ചേര്‍ന്ന് ആന്റണിയെ താഴെയിറക്കാനാണ് മുരളി ശ്രമിച്ചത്- രവി പറഞ്ഞു.












Click it and Unblock the Notifications