സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ റവന്യുമന്ത്രി കെ. എം. മാണി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ബാലുശേരി സ്കൂളില്‍ കെട്ടിടം തകര്‍ന്നു മരിച്ച രണ്ട് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ അടിയന്തിരാശ്വാസമായി നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിക്കേറ്റ കുട്ടികള്‍ക്ക് ധനസഹായം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സാരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയും ചെറിയ പരിക്കുള്ള വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമുണ്ടായ ബാലുശേരി സ്കൂള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.












Click it and Unblock the Notifications