വിഭാഗീയത പരിഹരിക്കാന്‍ പിബി ഇടപെടും
ദില്ലി: സിപിഎം കേരള ഘടകത്തിലെ വിഭാഗീയത പരിഹരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇടപെടുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
വിഭാഗീയത അവസാനിപ്പിക്കാന്‍ നടപടി എടുക്കാന്‍ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് വേണമെന്നും പിബിയോഗം തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ വിഭാഗീയത അതിരുകടന്നതായും അത് ഇല്ലാതാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി. ഒരു വ്യക്തിക്കെതിരാകില്ല അതെന്നും പാര്‍ട്ടിയെ മൊത്തത്തില്‍ ശുദ്ധീകരിക്കാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന എസ്എന്‍സി ലാവ്ലിന്‍ അഴിമതി പ്രശ്നം പിബി ചര്‍ച്ച ചെയ്തില്ലെന്നും കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജ-നറലിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളാണ് പിബിയോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജ-നവിരുദ്ധ നയങ്ങളെ ഇടതുപക്ഷം എതിര്‍ക്കും. ഭെല്‍ ഓഹരി വിറ്റഴിക്കല്‍ പ്രശ്നത്തിലും വിദേശനയത്തിലും വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറല്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications