Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമാരി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 891 ആയി

മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 891 ആയി. മുംബൈയില്‍ മാത്രം 418 പേരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി മുതല്‍ മുംബൈ, റായ്ഗഡ് ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. മുംബൈയില്‍ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍, ഹാര്‍ബര്‍ മേഖലയിലെ തീവണ്ടി സര്‍വീസുകളെയും കനത്ത മഴ ബാധിച്ചു. നഗരത്തിലെ പലയിടത്തും ശനിയാഴ്ച രാത്രി മരങ്ങള്‍ കടപുഴകിവീണു. ആളപായമൊന്നുമുണ്ടായിട്ടില്ല.

ഗുഡ്ഗാവിന് അടുത്ത ക്രുഷ്നഗറില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ആളപായമോ സ്വത്തുനാശമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+