റാണെ മഹാരാഷ്ട്ര മന്ത്രിസഭയില്‍
മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസ്-എന്‍സിപി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയുള്ള അംഗമായി സത്യപ്രതിജ-്ഞ ചെയ്തു.
ശിവസേനയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം നാരായണ്‍ റാണെ ശനിയാഴ്ചാണ് ഔപചാരികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ അദ്ദേഹം മന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
മഹാരാഷ്ട്ര ഗവര്‍ണര്‍ എസ്.എം. കൃഷ്ണയാണ് സത്യപ്രതിജ-്ഞാ വാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തിരുന്നു.
തനിക്ക് കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സംസ്ഥാനത്തു തന്നെ തുടരാനാണ് തനിക്ക് താത്പര്യമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ നാരായണ്‍ റാണെ സത്യപ്രതിജ-്ഞാ ചടങ്ങിന് ശേഷം പറഞ്ഞു. ഈ പ്രായത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ താത്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
റവന്യു വകുപ്പാണ് റാണെക്ക് നല്‍കിയിരിക്കുന്നത്. മന്ത്രിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രളയബാധിത പ്രദേശമായ കൊങ്കണിലേക്ക് തിരിച്ചു.












Click it and Unblock the Notifications