കനത്ത മഴ: ഇടുക്കിയില്‍ പള്ളി തകര്‍ന്നു
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഒരാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. കനത്ത മഴയില്‍ നെടുങ്കണ്ടത്ത് കരുണാപുരം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ജൂലൈ 31 ഞായറാഴ്ച രാവിലെ തകര്‍ന്നു.
രാവിലെ കുര്‍ബാന തുടങ്ങുന്നതിന് മുമ്പായാണ് അപകടമുണ്ടായത്. കപ്യാര്‍ക്ക് പരിക്കേറ്റു. ചരിത്രത്തിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞയാഴ്ച മൂന്നാറില്‍ രേഖപ്പെടുത്തിയത്.
മധ്യ, തെക്കന്‍ കേരളത്തില്‍ കനത്ത മഴ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തുന്നുന്നുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവാര്‍പ്പ്, കുമരകം, ഐമനം എന്നീ പഞ്ചായത്തുകളിലെ നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. കുമരകം, ഇല്ലിക്കല്‍, കുമ്മനം, കിളിരൂര്‍, കാഞ്ഞിരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.












Click it and Unblock the Notifications