Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഡാം കവിഞ്ഞൊഴുകുന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് കവിഞ്ഞൊഴുകാന്‍ തുടങ്ങി. ജൂലൈ 31 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡാമിന്റെ സ്പില്‍വേ വഴി ജലം ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്.

ഡാമിന്റെ സുരക്ഷിതത്വത്തെ ക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന നാലു പൈപ്പുകളില്‍ രണ്ടെണ്ണം ബ്ലോക്കായതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം.

കേടായ പൈപ്പുകള്‍ ശരിയാക്കാന്‍ തമിഴ്നാട് രാപ്പകലില്ലാതെ പണി തുടരുകയാണ്. ഒരു പൈപ്പില്‍ കൂടി സെക്കന്റില്‍ 400 ഘന അടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്.പൈപ്പിലൂടെയല്ലാതെ അപ്പര്‍ ക്യാമ്പ് ഡാം തുറന്നും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നുണ്ട്.

അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ പെരിയാര്‍ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പീരുമേട് തഹസീല്‍ദാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+