ലോറി സമരം അനാവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: ലോറി ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത് അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം മുന്‍കൂട്ടി അടയ്ക്കാതെ തന്നെ ആഗസ്തിലും സപ്തംബറിലും വാഹനനികുതി പിരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഒക്ടോബറിലെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ലോറി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ക്ഷേമനിധി പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രിയും മറ്റു ബന്ധപ്പെട്ടവരുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്താമെന്ന് ലോറി ഉടമകളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരുന്നതാണ്. പെട്രോളിയം നികുതി, സ്പീഡ് ഗവര്‍ണര്‍ ഉപയോഗം എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തതാണ്.
ലോറി ഉടമകളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കൊടുവില്‍ സമരം നടത്തില്ലെന്ന് സമ്മതിച്ച ശേഷമാണ് പിന്നീട് സമരം തുടങ്ങാന്‍ തീരുമാനിച്ചതെന്നും ശക്തന്‍ പറഞ്ഞു.












Click it and Unblock the Notifications