Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ചെലവഴിച്ചത് സുനാമി ഫണ്ടല്ല: മുഖ്യമന്ത്രി

ആലപ്പുഴ: വയനാട്ടില്‍ ചെലവഴിച്ചത് സുനാമി ഫണ്ടല്ലെന്നും ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് രേഖകള്‍ പരിശോധിച്ച് സത്യാവസ്ഥ ബോധ്യപ്പെടാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് 156 പേര്‍ ആത്മഹത്യ ചെയ്ത വയനാട്ടില്‍ 50,000 രൂപ വീതം ധനസഹായം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് 30 കോടി രൂപയാണ്. ഇതില്‍ 20 കോടി രൂപ മാറ്റിവച്ചത് ആലപ്പാട, ആറാട്ടുപുഴ, അന്ധകാരനഴി, എടവനക്കാട് തുടങ്ങിയ സുനാമി ബാധിത പ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടാനാണ്.

ഇതിനായി കേന്ദ്രത്തിന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കുന്നതിന് തടസമുള്ളതിനാലാണ് സുനാമി ഫണ്ട് നീക്കിവച്ചത്. സുനാമി ദുരിതാശ്വാസ മേഖലകളില്‍ അനര്‍ഹര്‍ തള്ളിക്കയറിയത് സര്‍ക്കാരിന് പ്രയാസമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ധീവര സംഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പിന്നോക്ക സമുദായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+