സദ്ദാമിനെ മര്‍ദിച്ചെന്ന വാര്‍ത്ത ഇറാക്ക് നിഷേധിച്ചു
ബാഗ്ദാദ്: ബാഗ്ദാദില്‍ കോടതി വിചാരണയ്ക്കിടയില്‍ അജ്ഞാതനായ ഒരാള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈനെ ആക്രമിച്ചെന്ന വാര്‍ത്ത ഇറാക്കിന്റെ പ്രത്യേക ട്രിബ്യൂണല്‍ നിഷേധിച്ചു.
പ്രതികളോടുള്ള സമീപനത്തില്‍ മനുഷ്യാവകാശങ്ങളെ ട്രിബ്യൂണല്‍ മാനിക്കുന്നുണ്ടെന്നും വാക്കു കൊണ്ടോ ശാരീകമായോ സദ്ദമിനെ ആക്രമിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ വക്താവ് അറിയിച്ചു.
കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ സദ്ദാമിനെ അജ്ഞാതന്‍ ആക്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സദ്ദാം തിരിച്ചടിച്ചെന്നും മര്‍ദനം അവസാനിപ്പിക്കാന്‍ കോടതി ഇടപെട്ടില്ലെന്നും സദ്ദാമിന്റെ അഭിഭാഷകര്‍ പറഞ്ഞു.












Click it and Unblock the Notifications