കാഞ്ചി: രാധാകൃഷ്ണന്‍ വധശ്രമക്കേസിലെ വാദം മാറ്റി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുള്‍പ്പെട്ട രാധാകൃഷ്ണന്‍ വധശ്രമക്കേസിലെ വാദംകള്‍ക്കല്‍ ചെന്നൈയിലെ മജസ്ട്രേറ്റ് കോടതി ആഗസ്ത് 11ലേക്കു മാറ്റി.
കേസ് പരിഗണനക്കെടുത്തപ്പോള്‍ ജയേന്ദ്രയെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വക്കീല്‍ കോടതി മുന്‍പാകെ ഹര്‍ജി നല്‍കി. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കേസിലെ തുടര്‍വാദം 11ലേക്കു മാറ്റി കോടതി ഉത്തരവിട്ടത്.
കേസിലുള്‍പ്പെട്ട കാഞ്ചി മഠം മാനേജര്‍ സുന്ദരേശ്വര അയ്യര്‍, സഹമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘു, മാപ്പുസാക്ഷിയായി മാറിയ രവി സുബ്രഹ്മണ്യം എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
2002 സെപ്റ്റംബറില്‍ മഠത്തിലെ ആശ്രിതനായിരുന്ന രാധാകൃഷ്ണനെ മര്‍ദിക്കുവാനും വധിക്കുവാനും ശ്രമിച്ചുവെന്നാണ് കേസ്. കേസിലു ജൂലൈ 18ന് കേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും ജൂലൈ 18ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications