കശ്മീരില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ഭീകരനെ പൊലീസ് അറസ്റു ചെയ്തു.
ജൂലായ് 31 ഞായറാഴ്ച രാത്രി കുപ്വാരയില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നുസൈനികര്‍ കൊല്ലപ്പെട്ടത്. അനന്തനാഗിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു.
കന്യാറില്‍ ആഗസ്ത് ഒന്ന് തിങ്കളാഴ്ച രാവിലെ മോട്ടോര്‍ബൈക്കില്‍ പോകുകയായിരുന്ന രണ്ടു ഭീകരരെ പൊലീസ് പിന്‍തുടര്‍ന്നു വെടിവച്ചതിനെ തുടര്‍ന്നാണ് ഒരാള്‍ക്കു പരിക്കേറ്റത്. ഇയാളെ പൊലീസ് അറസ്റു ചെയ്തു. രക്ഷപ്പെട്ട മറ്റേയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications