മഴ: മുംബൈ വിമാനത്താവളം അടച്ചു
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം വീണ്ടും അടച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ജൂലായ് 31 ഞായറാഴ്ച രാവിലെ അഞ്ചുമണി മുതല്‍ അടച്ചിട്ട വിമാനത്താവളം 11.30ടെയാണ് വീണ്ടും തുറന്നത്. തിങ്കളാഴ്ച മഴ ശക്തമായതിനെ തുടര്‍ന്ന് വിമാനത്താവളം വീണ്ടും അടക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെ മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റുമുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയില്‍ സിയോണ്‍, കുര്‍ല, കിംഗ്സ് സര്‍കിള്‍, ചെമ്പൂര്‍, വാഡ്ല, സാന്താക്രൂസ് തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.
മഹാരാഷ്ട്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ ആയിരം പേര്‍ മരിച്ചതായാണ് കണക്കുകള്‍.












Click it and Unblock the Notifications