പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ആലപ്പുഴ കണിച്ചുകുളങ്ങര കൊലപാതകത്തെ കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ആഗസ്ത് ഒന്ന് തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കണിച്ചുകുളങ്ങരയില്‍ മൂന്നുപേരെ ലോറിയിടിച്ച് കൊലപ്പെടുത്തിയ സംഭവം ഉന്നയിച്ച് തോമസ് ഐസകാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്തത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കുററക്കാര്‍ ആരായിരുന്നാലും അവരെ ശിക്ഷിക്കുമെന്ന് നോട്ടീസിനു മറപടി പറയവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഇതെത്തുടര്‍ന്ന് ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മാഫിയവല്‍ക്കരണത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.












Click it and Unblock the Notifications