പഞ്ചകര്‍മ ആശുപത്രിയുടെ നിലവാരമുയര്‍ത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പൂജപ്പുരയിലെ പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രി റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ നിലവാരത്തിലേക്കുയര്‍ത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ നിയമസഭയില്‍ അറിയിച്ചു.
നെയ്യാര്‍ ഡാം പരിധിയിലുളള ആശുപത്രിയിലെ 26.3 ഹെക്ടര്‍ സ്ഥലത്ത് ആയുര്‍വേദ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കും. പാവപ്പെട്ടര്‍ക്ക് ഇവിടെ സൗജന്യചികിത്സ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
പഞ്ചകര്‍മ ആശുപത്രി സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന പ്രതിപക്ഷനേതാവ് വി.എസിന്റെ ആരോപണത്തെ നിഷേധിച്ച അദ്ദേഹം സര്‍ക്കാരിനു കീഴില്‍ സ്വയംഭരണാധികാരമുളള സ്ഥാപനമായിത്തന്നെ പഞ്ചകര്‍മ ചികിത്സാകേന്ദ്രം നിലനില്‍ക്കുമെന്ന് അറിയിച്ചു.












Click it and Unblock the Notifications