Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമിന്റെ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യും:മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ-.അബ്ദുള്‍ കലാം സംസ്ഥാന വികസനത്തിനായി സമര്‍പ്പിച്ച പത്തിന നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാന വികസനത്തിന് മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിച്ച രാഷ്ട്രപതിക്ക് നന്ദി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഷ്ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നാകും ചര്‍ച്ച. വികസന രംഗത്ത് മയങ്ങിക്കിടന്ന കേരളത്തെ ഉണര്‍ത്താന്‍ രാഷ്ട്രപതിക്കായി. രാഷ്ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കാര്‍ഷിക-പരമ്പരാഗത മേഖലകള്‍ക്കും പ്രാമുഖ്യം കൊടുത്താണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിര്‍ദ്ദേശം മാനിച്ചാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ-ൂലയ് 28ന് നിയമസഭയെ അഭിസംബോധന ചെയ്യവേയാണ് സംസ്ഥാന വികസനത്തിന് പത്ത്് നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി മുന്നോട്ടുവച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+