കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ വീണ്ടും മണ്ണിടിച്ചില്‍

  • By Staff
Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്തു തുടരുന്ന കനത്ത മഴയില്‍ ഇടുക്കിയില്‍ വീണ്ടും മലയിടിഞ്ഞു. തൊടുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ പൂമാലക്കു സമീപം കോഴിപ്പള്ളിയിലാണ് മലമുകളില്‍ വന്‍വിളളല്‍ രൂപപ്പെട്ട് മലയിടിഞ്ഞത്.

മലയില്‍ നിന്നും മരങ്ങള്‍ കടപുഴകി വീഴുന്നതിനാല്‍ ഈ പ്രദേശത്തു താമസിക്കുന്ന 15ളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്ററോളം ദൂരത്തെ മണ്ണ് ഒലിച്ച് പോയി. വന്‍ മരങ്ങള്‍ കടപുഴകി ആളപായം ഇല്ല. മലയിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പന്നിമറ്റം- കുളമാവ് റോഡ് തകര്‍ന്നു.വെള്ളിയാനി മല, മേത്തൊട്ടി മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. അയ്യാക്കാട്ട് വന്‍പാറ റോഡില്‍ പതിച്ച് ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴ കഴിഞ്ഞ ആഴ്ച മൂന്നാറില്‍ രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍ കിട്ടിയതിനേക്കാള്‍ 15 ശതമാനം കൂടുതല്‍ മഴ ഈ വര്‍ഷം ഇതേസമയത്ത് മൂന്നാറില്‍ രേഖപ്പെടുത്തി.

കോട്ടയം ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.വാകമണ്ണിനടത്ത് ഉളുപ്പൂണി,ഈരാറ്റുപേട്ടയ്ക്കടുത്ത് വെള്ളിക്കുളം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്.തിരുവാര്‍പ്പ്കുട്ടനാട്ടിലെ പുളിങ്കുന്ന് അറുപതില്‍ ചിറയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 40 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ മാമ്പുഴക്കരിയിലും മങ്കൊമ്പിലും വെള്ളം കയറിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X