Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചന്‍കോവില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍

കൊല്ലം: അച്ചന്‍കോവില്‍ വനത്തിലും പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറ വനത്തിലും ഉരുള്‍പൊട്ടി.

പത്തനംതിട്ട തണ്ണിത്തോടിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം ജംഗ്ഷനിലെ മിക്ക കടകളിലും വെളളം കയറി. തണ്ണിത്തോട്-തേക്കുതോട് വഴിയിലൂടെയുള്ള ഗതാഗതം മുടങ്ങി. ഇവിടെ അിശമന സേനയും പൊലീസ് സേനയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലാറ് കരകവിഞ്ഞൊഴുകുകയാണ്. മലയാലപ്പുഴ കടവുപുഴ ഭാഗത്തെ മുപ്പതിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വടശേരി, റാന്നി ഭാഗത്തും ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദി കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു.

മേടപ്പാറിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു കാട്ടാന, മ്ലാവ് എന്നിവ കല്ലാറ്റിലൂടെ ഒഴുകിപ്പോയതായി വനപാലകര്‍ അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ അച്ചന്‍കോവിലില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ 50ളം ആദിവാസികള്‍ വനത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+