Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനനിലവാരം മെച്ചപ്പെടുത്താന്‍ നടപടി: മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: പഠനനിലവാരം മെച്ചപ്പെടുത്താന്‍ അധ്യയന, ഭരണതലങ്ങളില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. തലസ്ഥാനത്ത് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്‍പത്, പത്ത് ക്ലാസുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ നിര്‍ദേശങ്ങള്‍ ഒരു സമിതി രൂപീകരിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഗ്രേഡിംഗ് സംവിധാനം എട്ടുമുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകളിലേക്കു വ്യാപിപ്പിക്കും.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ അധികം വൈകാതെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന്റെ ശാഖകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+