Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിന് ബലക്ഷയമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കവിഞ്ഞൊഴുകുന്ന മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡാമിന് ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘത്തെ അവിടേക്ക് അയച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ ഡാം കരവകവിഞ്ഞൊഴുകുന്നത് തുടരുകയാണ്. സ്പില്‍വേയിലൂടെ ഇടുക്കി ജല വൈദ്യുത പദ്ധതിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് മുല്ലപ്പെരിയാറില്‍ ഇതുപോലെ വെളളമെത്തുന്നത്. കനത്ത മഴ ഇപ്പോഴും മുല്ലപ്പെരിയാര്‍ മേഖലയിലുണ്ട്. ഡാം നിറഞ്ഞതിനാല്‍ പെരിയാറിന്റെ കരകളില്‍ അതീവ ജാഗ്രതയാണുള്ളത്. ആളുകളെ അവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+