സ്മാര്‍ട്ട് സിറ്റി ഉടന്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം:സ്മാര്‍ട്ട്സിറ്റി പദ്ധതി എത്രയും പെട്ടെന്നുതന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയുള്ള വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പദ്ധതിയെപ്പറ്റി സര്‍ക്കാരിനും ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്കും ഇടയിലുണ്ടായ എല്ലാ സംശയങ്ങളും ദൂരീകരിച്ചു കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റിക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന തടസവാദങ്ങള്‍ രാഷ്ട്രീതലത്തിലുള്ളതാണ്. രാഷ്ട്രീയതലത്തിലുള്ള ഇത്തരം പ്രശ്നങ്ങള്‍ കണക്കാക്കാതെ പ്രായോഗികമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്മാര്‍ട്ട് സിറ്റിയെ പ്രായോഗികതലത്തിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുകഴിഞ്ഞു. ഈ പദ്ധതിക്കാവശ്യമായ സമയത്തെ പററിയാണ് ഇപ്പോള്‍ ചിന്തിച്ചുവരുന്നത്.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് ഇന്‍റര്‍നെറ്റ് സിറ്റി അധികൃതരുമായി അടുത്തുതന്നെ ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നാണ് കരുതുന്നത്. ധാരണാപത്രം കേരളത്തില്‍ വച്ച് ഒപ്പിടണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്കു മുന്നില്‍ വച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച അവരുടെ തീരുമാനത്തിനായി ഇപ്പോള്‍ കാത്തിരിക്കുകയാണ്.
പദ്ധതിക്കെതിരെയുളള രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications