നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുമ്പളങ്ങി പൂപ്പരക്കടയില്‍ ചക്കാലയ്ക്കല്‍ വീട്ടില്‍ സേവ്യര്‍, ഭാര്യ ഗ്രേസി, മക്കളായ ശാലി, ഷൈജു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആഗസ്ത് ഒന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളെത്തി നോക്കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തില്‍ മനംനൊന്താണ് മരിക്കുന്നതെന്നും അവരെ ജയിലിലയക്കണമെന്നും കത്തുകളിലെഴുതി അവ വീടിന്റെ ചുമരില്‍ പതിച്ച നിലയില്‍ കണ്ടെത്തി.
സേവ്യര്‍ കല്‍പണിക്കാരനാണ്. ശാലി ഒന്‍പതാംക്ലാസിലും ഷൈജു നാലാംക്ലാസിലും പഠിക്കുകയാണ്.












Click it and Unblock the Notifications