സൗദി രാജാവ് ഫഹദ് അന്തരിച്ചു
റിയാദ്: സൗദി രാജ-ാവ് ഫഹദ് ബിന്‍ അബ് ദെ ലസീസ് അല്‍ സൗദ് (83) അന്തരിച്ചു. റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു രാജ-ാവിന്റെ അന്ത്യം. ഫഹദിന്റെ മരണത്തെ തുടര്‍ന്ന് ഫഹദിന്റെ സഹോദരന്‍ അബ്ദുള്ള രാജ-കുമാരനെ അടുത്ത രാജാവായി സൗദി റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് 2005 മെയ് 27 നാണ് രാജ-ാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1995 ല്‍ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഫഹദ് രാജ-ാവിന്റെ ആരോഗ്യ നില ഏറെ വഷളായിരുന്നു. അതിന്ശേഷം രാജ-കാര്യങ്ങളില്‍ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല.അബ്ദുള്ള രാജ-കുമാരനാണ് ഫഹദിനായി സൗദി ഭരണം നടത്തിപ്പോന്നത്.












Click it and Unblock the Notifications