Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സാധാരണനിലയിലേക്ക് മടങ്ങുന്നു

മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിനു ശേഷം മുംബൈ വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുന്നു. കാലാവസ്ഥയില്‍ നേരിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പ്രളയത്തില്‍ മുംബൈയില്‍ മരിച്ചവരുടെ എണ്ണം 429 ആയി.

മഴയുടെ ശക്തി കുറയുകയും വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. അതേ സമയം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തിയേറിയ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. അതേ സമയം കടല്‍ക്ഷോഭം തുടരുമെന്നതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

59 പേരെ ഇപ്പോഴും കാണാനില്ല. ആഗസ്ത് രണ്ട് ചൊവ്വാഴ്ച രാവിലെ 8.30 വരെ കൊളാബയില്‍ പെയ്തത് 86.8 മില്ലിമീറ്റര്‍ മഴയാണ്. സാന്താക്രൂസില്‍ 149.5 മില്ലിമീറ്റര്‍ മഴയുണ്ടായി.

അത്ിനിടെ സെന്‍ട്രല്‍, ഹാര്‍ബര്‍, വെസ്റേണ്‍ റെയില്‍വെ വിഭാഗങ്ങളില്‍ തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു. രാവിലെ അഞ്ച് മണി മുതല്‍ 5.45 വരെ വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും ഇപ്പോള്‍ വിമാനസര്‍വീസുകള്‍ തുടരുന്നുണ്ട്. സ്കൂളുകളും കോളജുകളും രണ്ടാം ദിവസവും അടച്ചിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+