ബസ് നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഓര്‍ഡിനറി ബസ് സര്‍വീസുകളുടെ നിരക്ക് രണ്ടു തവണയും മറ്റ് വിഭാഗത്തില്‍ പെടുന്ന ബസ് സര്‍വീസുകളുടെ നിരക്ക് ഒരു തവണയും കൂട്ടിയിട്ടുണ്ടെന്ന് കെ. പി. രാജേന്ദ്രന്റെ (സിപിഐ) ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.
2001ല്‍ നിരക്ക് കൂട്ടിയപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ശരാശരി മാസവരുമാനം 47.50 കോടി രൂപയില്‍ നിന്നും 52.54 കോടി രൂപയായി ഉയര്‍ന്നു. 5.04 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. അതേ സമയം 2004ല്‍ ബസ് നിരക്ക് കൂട്ടിയപ്പോള്‍ കെഎസ്ആര്‍ടിസിയുടെ മാസവരുമാനത്തില്‍ 61.88 ലക്ഷം രൂപയുടെ വര്‍ധനവ് മാത്രമേയുണ്ടായുള്ളൂ-മന്ത്രി അറിയിച്ചു.












Click it and Unblock the Notifications