സുനാമി ഫണ്ട് വകമാറ്റിയതായി ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ ഫമണ്ടില്‍ നിന്ന് 12 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി ലോകായുക്ത സംശയം പ്രകടിപ്പിച്ചു. അടുത്ത സിറ്റിംഗില്‍ വിശദമായ കണക്കു ഹാജരാക്കാന്‍ ജസ്റിസ് കെ.ശ്രീധരന്‍, ജസ്റിസ് കെ. എ മുഹമ്മദ് ഷാഫി എന്നിവര്‍ ഉത്തരവിട്ടു. ഫണ്ട് വിനിയോഗത്തെ കുറിച്ച് കരുനാഗപ്പള്ളി അഴീക്കല്‍ കല്ലിശേരി മീനാത്തുവീട്ടില്‍ വി.വിജയപ്പണിക്കര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.
സുനാമി ദുരിതാശ്വാസവുമായി ബന്ധമില്ലാത്ത ഈ ചെലവിന്റ്െ കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. 40,02,24,391 രൂപ ദുരിതാശ്വാസ നിധിയില്‍ കിട്ടിയതായിചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണല്‍ സെക്രട്ടറി ഇ.അയ്യപ്പന്‍ ലോകായുക്തയെ അറിയിച്ചു. ഇതില്‍ 27.95 കോടി സുനാമി ബാധിതര്‍ക്കായി ചിലവഴിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ആകെ ചിലവഴിച്ച തുക 36.25കോടിയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഈ കണക്കുകള്‍ തമ്മില്‍ പൊരുത്തമില്ലെന്നും സൗജന്യ റേഷന്‍, കടല്‍ഭിത്തി നിര്‍മ്മാണം എന്നിവയ്ക്കായി ചെലവാക്കിയതൊഴിച്ചാല്‍ ബാക്കി വകമാറ്റിയെന്നുമാണ് ലോകായുക്ത സംശയം പ്രകടിപ്പിച്ചത്.
കേസ് അടുത്ത മാസം എട്ടാം തീയതിയിലേക്കു മാറ്റിവച്ചു.












Click it and Unblock the Notifications