Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി ഫോട്ടോഗ്രാഫറെ സിപിഎം പുറത്താക്കി

കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ചിത്രം കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ സേവറായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച ദേശാഭിമാനി ഫോട്ടോഗ്രാഫറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പത്രമോഫീസിലെ കമ്പ്യൂട്ടറുകളുടെ പുതിയ സ്ക്രീന്‍ സേവറുകളില്‍ കാരാട്ടിന്റെ ചിത്രം കണ്ടപ്പോള്‍ ഇത്തരം വ്യക്തിപ്രതിഷ്ഠകളില്‍ നിന്നും പാര്‍ട്ടി പിന്‍മാറണമെന്ന പരാമര്‍ശം നടത്തിയതിനാണ് കഴിഞ്ഞ 15 വര്‍ഷമായി ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന പത്മകുമാറിനെ കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയത്.

സ്ക്രീന്‍സേവറിനെക്കുറിച്ചുളള പത്മകുമാറിന്റെ പരാമര്‍ശത്തെക്കുറിച്ച് ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗികതലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് സ്വമേധയാ പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ പിരിച്ചുവിടുമെന്നും സിപിഎം നേതൃത്വം പത്മകുമാറിനെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി നേതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതാണ് പത്മകുമാറിനു മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

ഇത് പാര്‍ട്ടിക്കുള്ളിലെ പ്രശ്നമാണെന്നും തങ്ങള്‍ക്കു ചര്‍ച്ച ചെയ്യാനാവില്ലെന്നുമാണ് ദേശാഭിമാനി റഡിഡന്റ് എഡിറ്റര്‍ പി.രാജീവിന്റെ നിലപാട്. പത്മകുമാറിന്റെ പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കാന്‍ പ്രകാശ് കാരാട്ടും തയ്യാറായില്ല. കേരളത്തിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനില്ലെന്നായിരുന്നു ഇതെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും ഇതേ രീതിയില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. സേവ് സിപിഎം ഫോറത്തിനു പിന്നില്‍ വള്ളിക്കുന്നാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.

പാര്‍ട്ടി ചാനലായ കൈരളിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ വി.കൃഷ്ണകുമാറിനെയും അടുത്തിടെ പുറത്താക്കിയിരുന്നു. ഒരു വനിതാ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കുറ്റമാരോപിച്ചായിരുന്നു ഇത്. എന്നാല്‍ കൃഷ്ണകുമാറിനെതിരെ ഇങ്ങനെയൊരു പരാതി ആരും കൊടുത്തിട്ടില്ല. പത്മകുമാറിനെ പോലെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയോ വിശദീകരണം തേടുകയോ ചെയ്യാതെയാണ് കൃഷ്ണകുമാറിനെയും പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+