കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി വികസനത്തിന് സമഗ്ര പദ്ധത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയുടെ വികസനത്തിനായി ഒരു സമഗ്രപദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണമന്ത്രി കുട്ടി അഹമ്മദ് കുട്ടി നിയമസഭയില്‍ അറിയിച്ചു. പ്രൊഫ.കെ.വി.തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊച്ചിയില്‍ 20,000കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതികളിലൂടെ ജോലി ലഭിക്കും.

ടൂറിസം വികസനത്തിന്റെ ഭാഗമായി കോഴിക്കോട് നടപ്പാക്കാനുദ്ദേശിക്കുന്ന സ്വപ്നനഗരി, മാതൃകാറോഡ് പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു. ബീച്ച് വഴിയുള്ള മോഡല്‍ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. സ്വപ്നനഗരി പദ്ധതിക്കായി 262 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.

തോട്ടം തൊഴിലാളികളുടെ വേതനവ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ മാനേജ്മെന്റ് സഹായത്തോടെ നടപ്പാക്കിവരികയാണെന്നും ഇതിനായി ആറു കോടിയുടെ ചിലവ് പ്രതീക്ഷിക്കുന്നതായും തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.

ചാരായ തൊഴിലാളികളുടെ പുനരധിവാസ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. ചാരായ തൊഴിലാളികളെ വിവിധ തൊഴിലാളി സംഘടനകള്‍ കള്ളുഷാപ്പുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതിനാലാണ് അവരുടെ പുനരധിവാസം വൈകുന്നതെന്ന് മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X