കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി സ്റാന്റുകളില്‍ കംഫര്‍ട്ട് സ്റേഷനുകള്‍ നിര്‍മിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റാന്റുകളില്‍ ടൂറിസം വകുപ്പിന്റെ സഹായത്തോടെ കംഫര്‍ട്ട് സ്റേഷനുകള്‍ നിര്‍മ്മിക്കുമെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ നിയമസഭയില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസ് സ്റേഷന്‍ വളപ്പില്‍ 11 ഷോപ്പിംഗ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് അടുത്തുതന്നെ ടെണ്ടര്‍ വിളിക്കും. ബിഒടി അടിസ്ഥാനത്തിലായിരിക്കില്ല കോംപ്ലക്സുകളുടെ നിര്‍മാണം നടത്തുന്നത്.

കെഎസ്ആര്‍ടിസി ബസ് സ്റാന്റുകളിലെ പൂട്ടിയിട്ട ക്യാന്റീനുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്പിക്കുന്നതിനുള്ള നടപടികളെടുക്കും. അഞ്ചു വര്‍ഷം പഴക്കമുള്ള എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളുടേയും അടിത്തട്ട് പരിശോധിക്കും.

ബസ്സുകള്‍ കഴുകുന്നതിനുള്ള കൂലി അഞ്ച് രൂപയില്‍ നിന്ന് പത്ത് രൂപയായി കൂട്ടിയിട്ടുണ്ട്. ബസ്സുകള്‍ ശരിയായി കഴുകുന്നില്ലെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഡീസല്‍ വിതരണം ചെയ്യുന്ന വകയില്‍ ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന് വലിയ തുക കെഎസ്ആര്‍ടിസി നല്‍കാനുണ്ട്. ഡീസല്‍ വിതരണം ചെയ്യുന്നത് നിര്‍ത്തരുതെന്ന് ഇന്ത്യന്‍ ഓയില്‍ കോപ്പറേഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X