Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബാംഗ്ലൂരിലേക്ക് എസി സര്‍വീസ് തുടങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ രണ്ട് എസി എയര്‍ബസുകള്‍ തിരുവനന്തപുരത്ത് ആഗസ്ത് മൂന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ നിയമസഭയില്‍ അറിയിച്ചു. ബാംഗ്ലൂരിലേക്കായിരിക്കും ഇവ സര്‍വീസ് നടത്തുക. ഈ വര്‍ഷം തന്നെ കെഎസ്ആര്‍ടിസി 25 എയര്‍കണ്ടീഷന്‍ ബസുകള്‍ നിരത്തിലിറത്തും.

കെഎസ്ആര്‍ടിസി ബസ്സ്റാന്റുകളുടെ വികസനത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. സ്റാന്റുകളുടെ വൃത്തിഹീനമായ അവസ്ഥ പരിഹരിക്കും. തീര്‍ത്ഥാടനകേന്ദ്രമായ തൃപ്രയാറില്‍ പുതിയ ഡിപ്പോ അനുവദിക്കും. മലബാര്‍ പ്രദേശത്ത് ലാഭകരമായി പ്രവര്‍ത്തിക്കാവുന്ന റൂട്ടുകളിലേക്ക് ബസ് അനുവദിക്കും.

വരുമാനത്തിനനുപാതമായി കെഎസ്ആര്‍ടിസിയില്‍ വികസനപ്രവര്‍ത്തനങ്ങളും നടത്തും. മുഴുവന്‍ കെഎസ്ആര്‍ടിസി കാന്റീനുകളും കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 28 കെഎസ്ആര്‍ടിസി സ്റേഷനുകളില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് ടോയ്ലറ്റുകള്‍ നിര്‍മിക്കും. ബസുകള്‍ കഴുകിവൃത്തിയാക്കിയ ശേഷം സര്‍വീസ് നടത്തുന്നതിന് കര്‍ശനനടപടി എടുക്കും. ബസുകള്‍ കഴുകാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ഇടുക്കി, പയ്യന്നൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+