കുടുംബശ്രീ ഉത്പന്നങ്ങളെ വാറ്റില്‍ നിന്നൊഴിവാക്കി
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളെ മൂല്യവര്‍ധിത നികുതി (വാറ്റ്)യില്‍ നിന്നൊഴിവാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.
കുടുംബശ്രീ യൂണിറ്റുകള്‍ നേരിട്ട് വില്പന നടത്തുന്ന ഉത്പന്നങ്ങളെ ഇതിനകം വാറ്റില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഖാദി വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷന്റെ അംഗീകാരമുള്ള കൈകൊണ്ടുണ്ടാക്കുന്ന ഖാദി ഉത്പന്നങ്ങളെയും വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മൂല്യവര്‍ധിത നികുതി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷമുയര്‍ത്തിയ ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഹാന്റിക്രാഫ്റ്റുകള്‍ക്കും ബീഡിയിലക്കുമുള്ള നികുതി നിരക്ക് കുറച്ചിട്ടുണ്ട്. അത്തരം ഇനങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്നൊഴിവാക്കാനാവില്ല. പുതിയ നികുതികളൊന്നും ചുമത്തില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications