ലാവ്ലിന്‍ അന്വേഷണം ഇടതുപക്ഷം തടസപ്പെടുത്തുന്നു:തങ്കച്ചന്‍
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷണം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്തുന്നത് ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന്യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആവശ്യപ്പെട്ടു.
ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ത് കൊണ്ട് ചര്‍ച്ചചെയ്തില്ലെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫിന്റെ സംസ്ഥാനതല യോഗം ആഗസ്ത് മൂന്ന് ബുധനാഴ്ച ചേരും. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് യോഗം ചേരുന്നത്.കൂറുമാറ്റ നിയമത്തില്‍ നിലവിലുള്ള പഴുതുകളടയ്ക്കാന്‍ ആവശ്യമായ ഭേദഗതികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ്കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് യുഡിഎഫ്ആവശ്യപ്പെടും.
വി.സി.കബീര്‍ എംഎല്‍എക്ക് പുറമെ പല നേതാക്കളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയില്‍ ചേരുമെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications