ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച
തിരുവനന്തപുരം: ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ മന്ത്രി ബാബുദിവാകരന്‍ സംഘടനാ ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗതമന്ത്രി എന്‍.ശക്തന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, സംഘടനാഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ ലോറി സമരം ഒത്തുതീര്‍പ്പാകാനുളള സാധ്യതകളുണ്ടെന്നാണ് സൂചന.
ജൂലൈ 31 ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് ടാങ്കര്‍ ലോറിയടക്കമുള്ള ലോറികള്‍ പണിമുടക്കാരംഭിച്ചത്. ചരക്കുമായി അന്യസംസ്ഥാന ലോറികള്‍ എത്തുന്നതിനാല്‍ സമരം ഇതുവരെ വിപണിയെ ബാധിച്ചിട്ടില്ല. എന്നാല്‍ ലോറി സമരം നീളുന്നതോടെ അത്യാവശ്യസാധനങ്ങള്‍ക്കും പെട്രോള്‍, പാചകവാതകം എന്നിവയ്ക്കും ക്ഷാമമുണ്ടാകുമെന്ന ആശങ്കലിലാണ് ജനങ്ങള്‍.
ക്ഷേമനിധി സംബന്ധിച്ച ലോറി ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരമാരംഭിക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്.












Click it and Unblock the Notifications