Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ടിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കണം: കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് ലോകായുക്ത വിശദമായി അന്വേഷിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുനാമി ഫണ്ടിലെ ക്രമക്കേടുകള്‍ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി ശിവാനന്ദന്‍ നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ഈ ഉത്തരവ്.

മുഖ്യമന്ത്രിയുടെ സുനാമി ഫണ്ട് വകമാററി ചിലവാക്കിയതായി നേരത്തെ ലോകായുക്ത കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ കണക്കുകള്‍ ബോധിപ്പിക്കാന്‍ ലോകായുക്ത സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഇതെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടത്.

ഹര്‍ജിയില്‍ അനന്തര നടപടികള്‍ ആഗസ്ത് 22 ലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+