Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിക്കുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്ത് 17 വരെ നീട്ടി.

നേരത്തെ ജൂലായ് 30ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള അവസാനതീയതി. എന്നാല്‍ മുംബൈയിലെ കനത്ത മഴയെ തുടര്‍ന്ന് ബാങ്കുകളൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ തീയതി നീട്ടണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് വിഴിഞ്ഞം പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ജയകുമാര്‍ പറഞ്ഞു.

ബാങ്കിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ട് ടെന്‍ഡര്‍ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നാലഞ്ചു കമ്പനികള്‍ ബന്ധപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട് പദ്ധതിയുടെ ടെന്‍ഡര്‍ ഈ കമ്പനികളിലേതെങ്കിലും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഇനിയും ടെന്‍ഡര്‍ തീയതി നീട്ടേണ്ടിവരില്ലെന്നും കരുതുന്നു.

25ഓളം കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പദ്ധതി രേഖകള്‍ കൊണ്ടുപോയിട്ടുണ്ട്. അടുത്തിടെ മൂന്നു കമ്പനികള്‍ കൂടി രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനികള്‍ക്ക് പദ്ധതിയില്‍ താല്‍പര്യമുണ്ടെന്നും ടെന്‍ഡര്‍ തീയതി ആഗസ്ത് 17ല്‍ കൂടുതല്‍ നീട്ടേണ്ടിവരില്ലെന്നും കരുതുന്നതായും ജയകുമാര്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖപദ്ധതി ഏറ്റെടുക്കാന്‍ ഇതുവരെ കരാറുകാര്‍ മുന്നോട്ടുവരാത്തതിനാല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതികള്‍ നീട്ടിക്കൊണ്ടുപാകുകയായിരുന്നു. ആദ്യം ജൂലായ് എട്ടായിരുന്നു ടെന്‍ഡര്‍ സമര്‍പ്പണത്തിനുള്ള അവസാനതീയതിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കരാറുകാറുടെ ആവശ്യത്തെ തുടര്‍ന്ന് വീണ്ടും തീയതി ജൂലൈ 30 വരെ നീട്ടുകയായിരുന്നു.

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമായാല്‍ രാജ്യത്തിന് പ്രതിവര്‍ഷം 1000 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+