ഗോധ്ര: കമ്മിറ്റി റിപ്പോര്‍ട്ട് നാനാവതി കമ്മിഷന് സമര്‍പ്പിച്ചു
അഹമ്മദാബാദ്: യു. സി. ബാനര്‍ജി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഗോധ്ര ദുരന്തവും അതിന് ശേഷമുള്ള ഗുജറാത്ത് കലാപവും അന്വേഷിക്കുന്ന നാനാവതി കമ്മിഷന് സമര്‍പ്പിച്ചു.
കമ്മിറ്റിയുടെ പ്രതിനിധി രണ്ടംഗ കമ്മിഷനു മുന്നില്‍ ഹാജരായി കമ്മിറ്റിയുടെ പ്രാഥമിക കണ്ടെത്തലുകളടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സബര്‍മതി എക്സ്പ്രസ്സിലെ എസ്-6 കോച്ചിലുണ്ടായ തീപ്പിടുത്തമാണ് ദുരന്തത്തിന് കാരണമായതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായ കണ്ടെത്തലാണ് കമ്മിറ്റിയുടേത്.












Click it and Unblock the Notifications