Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തുകേസ് നടപടികള്‍ അവസാനിപ്പിക്കണം: ജയലളിത

ബാംഗ്ലൂര്‍: തനിക്കെതിരെയുള്ള അനധികൃത സ്വത്തുകേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതി മുന്‍പാകെ ആവശ്യപ്പെട്ടു. ജയലളിതക്കു വേണ്ടി പ്രതിഭാഗം വക്കീല്‍ എന്‍. ജ്യോതിയാണ് ഈ ആവശ്യമുന്നയിച്ചത്.

ലണ്ടന്‍ ഹോട്ടല്‍ കേസും അനധികൃത സ്വത്തുകേസും ഒന്നായി പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും ജയക്കെതിരെ കേസ് നടത്താന്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങാനും പ്രോസിക്യൂഷന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് തള്ളണമെന്ന് ജ്യോതി ആവശ്യപ്പെട്ടു.

കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കേണ്ട കാര്യമില്ലെന്ന് പ്രോസിക്യൂഷന്‍ വക്കീല്‍ ബി.വി ആചാര്യ വാദിച്ചു.

കേസ് തള്ളുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും സംബന്ധിച്ച ഉത്തരവിനായി കേസ് ആഗസ്ത് 10ലേക്ക് നീട്ടി കോടതി ഉത്തരവു പുറപ്പെടുവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+