Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സാധാരണനിലയിലേക്ക് മടങ്ങി

മുംബൈ: ഒരാഴ്ചയോളം നീണ്ട മഴ കനത്ത നാശം വിതച്ച മുംബൈയില്‍ ജനജീവിതം സാധാരണനിലയിലേക്കു മടങ്ങി. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളായ കര്‍ല, കലിന, സാക്കിനാക്ക എന്നിവ ഇപ്പോഴും വെളളത്തിനടിയിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഓഫീസുകളിലും ഹാജര്‍നില ഏതാണ്ട് പൂര്‍ണമാണ്. മുംബൈയിലെ ബിസിനസും സാധാരണനിലയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.

പ്രധാന റെയില്‍പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം ബുധനാഴ്ച കര്‍ജത് വരെ നീട്ടിയിട്ടുണ്ട്. വൈകീട്ടോടെ പൂനെ വരെയുളള തീവണ്ടിസര്‍വീസുകള്‍ പുനസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

വെസ്റേണ്‍ റെയില്‍വെ വസായ് വരെയുള്ള സര്‍വീസ് പുനരാരംഭിച്ചു. ചൊവ്വാഴ്ച വെളളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് വിരാടിനും വസായ്ക്കും ഇടയിലുള്ള തീവണ്ടി സര്‍വീസ് നിറുത്തി വച്ചിരുന്നു. അന്ധേരി, ബാന്ദ്ര, പനവേല്‍ തുടങ്ങിയവിടങ്ങളിലേക്കുള്ള തീവണ്ടിസര്‍വീസുകള്‍ കൃത്യസമയം പാലിക്കുന്നുണ്ട്.

മുനിസിപ്പാലിറ്റി ജീവനക്കാര്‍ നഗരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള സംഘം ചേരിപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ നല്‍കുന്നുണ്ട്.

മുംബൈയില്‍ സാമാന്യം ശക്തമായി ബുധനാഴ്ചയും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+