Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: വ്യാജപ്രചരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുനാമി ഫണ്ടുകളെപ്പറ്റി ലോകായുക്ത കണക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കുകയും ചെയ്യും. അതില്‍ തെറ്റായി ഒന്നുമില്ല. അതിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തെ ആരോപണങ്ങളിലൂടെ തടയാനുള്ള ശ്രമം നടക്കില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് യഥാസമയം നടത്തണമെന്നാണ് മുന്നണിയുടെ ആഗ്രഹമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫിന് ആരെയും ഭയമില്ല. മുന്നണി വിട്ടുപോയവര്‍ യുഡിഎഫിന് ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് കൂടുതല്‍ ഐക്യത്തോടെ മുന്നേറാന്‍ യുഡിഎഫിന് സാധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+