സംസ്ഥാനത്ത് അന്താരാഷ്ട്ര വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്ത് ലഭ്യമാകുന്ന കോഴ്സുകളെക്കുറിച്ചും മറ്റു വിദ്യാഭ്യാസ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചും ആഗാേേളതലത്തില്‍ അവബോധമുണ്ടാക്കാനാണ് വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുന്നത്. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പ്രവേശനപരീക്ഷാ പരിശീലനത്തിന് സംവിധാനമുണ്ടാക്കും. വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമെ സ്വാശ്രമമേഖലയില്‍ കൂടുതല്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications