Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.ടി ജലീലീന്റെ രാജിക്കത്തുകള്‍ അസാധു

മലപ്പുറം: ലീഗില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ച് കെ.ടി ജലീല്‍ നല്‍കിയ മൂന്നു രാജിക്കത്തുകളും അസാധുവാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഉമ്മര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പഞ്ചായത്തീരാജ് ചട്ടപ്രകാരം സെക്രട്ടറിക്കു നേരിട്ടോ നേരിട്ടല്ലാതെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയോ ആണ് രാജിക്കത്ത് സമര്‍പ്പിക്കേണ്ടത്. ജൂലൈ 12ന് ജില്ലാ സെക്രട്ടറിയുടെ അഭാവത്തില്‍ ജലീല്‍ രാജിക്കത്ത് മേശപ്പുറത്തു വച്ചിട്ടു പോകുകയായിരുന്നു.

ഇത് ചട്ടവിരുദ്ധമാണെന്ന് ജലീലീനെ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് രജിസ്ട്രേഡ് തപാലില്‍ അയച്ചു. വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഗസറ്റഡ് ഉദ്യോഗസ്ഥനല്ലാത്തതിനാല്‍ അത് അസാധുവായി. പിന്നീട് വളാഞ്ചേരി പഞ്ചായത്ത് എഇ സാക്ഷ്യപ്പെടുത്തിയ കത്തു ലഭിച്ചു. അദ്ദേഹം ഗസറ്റഡ് ഉദ്യോഗസ്ഥനല്ലാത്തതിനാല്‍ അതും അസാധുവായി.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസമിതി സ്ഥിരസമിതി അധ്യക്ഷനായ ജലീല്‍ തല്‍സ്ഥാനം രാജിവച്ചുള്ള കത്ത് തനിക്ക് നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+