കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് ഗ്രൂപ്പുകാര്‍ ജോസഫ് ഗ്രൂപ്പിലേക്ക്

  • By Staff
Google Oneindia Malayalam News

കോട്ടയം:എന്‍സിഐയില്‍ ലയിക്കാനുളള കേരളകോണ്‍ഗ്രസ് (ജേക്കബ്)നേതാവ് ടി.എം ജേക്കബ്ബിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് പി.പി.തോമസും മറ്റു നേതാക്കളും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ആഗസ്ത് 16ന് ചങ്ങനാശേരിയില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ വച്ച് തങ്ങള്‍ ജോസഫ് ഗ്രൂപ്പില്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു.

കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് മോന്‍സ് ജോസഫ്, സംസ്ഥാന സെക്രട്ടറി വക്കച്ചന്‍ മറ്റത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X