കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരശ്ശേരി ചുരമിടിഞ്ഞു; ഗതാഗതം നിലച്ചു

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: കനത്ത മഴയില്‍ താമരശ്ശേരി ചുരം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വയനാട്ടിലേക്കുള്ള പ്രവേശന കവാടത്തിനടുത്താണ് ചുരം ഇടിഞ്ഞത്. അത്യാഹിതമൊന്നുമുണ്ടായിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലേക്കുള്ള പ്രധാന റോഡായ ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കിലോമീറ്ററോളം നീണ്ട വാഹനകുരുക്കാണ് ദേശീയ പാതയില്‍ ഇപ്പോഴുള്ളത്.

വയനാട് കളക്ടറുടെ വാഹനവും ഗതാഗതകുരുക്കില്‍ പെട്ടു. കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്ന നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. എപ്പോള്‍ വാഹനഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

വയനാട് ചുരം അപകടാവസ്ഥയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഇവിടെയുണ്ടായി. ചുരത്തിലെ ഒമ്പതാം വളവിലായിരുന്നു ഇത്. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ ഗതാഗത സ്തംഭനമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X