ചര്‍ച്ച പരാജയം; ലോറി സമരം തുടരുന്നു
തിരുവനന്തപുരം: ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ മന്ത്രി ബാബുദിവാകരന്‍സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ ക്ഷേമനിധി അടയ്ക്കേണ്ട കാര്യത്തില്‍ ധാരണ ഉണ്ടാക്കാന്‍ കഴിയാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ലോറി ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലോറി സമരം തുടരുമെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെന്നും സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. യാതൊരു ഗത്യന്തരവുമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നും ഇതൊരു ജീവന്‍മരണ പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം ലോറി സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചകവാതക ക്ഷാമം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെയും ലോറി സമരം സാരമായി ബാധിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യതയിലും കുറവുണ്ട്.












Click it and Unblock the Notifications