കേരളത്തില്‍ ലോറി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടര്‍ന്നുവരുന്ന ലോറി സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോറിയുടമാ സംഘടനകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
ക്ഷേമനിധി അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരും സംഘടനകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് ഒത്തുതീര്‍പ്പായത്.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടന്നത്. ചൊവ്വാഴ്ച തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സംഘടനാ ഭാരവാഹികളെ ചര്‍ച്ചക്കു വിളിച്ചത്.
ലോറി സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായിട്ടുണ്ട്. മിക്ക ഗ്യാസ് ഏജന്‍സികളിലും ഗ്യാസ് സിലിണ്ടറുകളുടെ സ്റോക്ക് തീര്‍ന്നിരിക്കുകയാണ്.












Click it and Unblock the Notifications