Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതക ക്ഷാമം പരിഹരിക്കും:മന്ത്രി

തിരുവനന്തപുരം: പാചകവാതകത്തിന്റെ അപര്യാപ്തത പരിഹരിക്കുവാന്‍ എണ്ണക്കമ്പനികള്‍ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞു. മത്തായി ചാക്കോയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍പിജി സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് അടുത്തകാലത്ത് തടസം നേരിട്ടു. ജൂലൈ മാസത്തില്‍ നടന്ന രണ്ട് ഹര്‍ത്താലുകളും സമരവും കാരണം റിഫൈനറിയില്‍ നിന്നും ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും പാചകവാതകം എത്തിക്കുന്നതിന് തടസം നേരിട്ടു. ജൂലൈ 31ന് ആരംഭിച്ച ചരക്കുലോറി സമരവും പാചകവാതക വിതരണത്തെ ബാധിച്ചിട്ടുണ്ട്. മംഗലാപുരം എല്‍പിജി, ഇംപോര്‍ട്ട് ഫെസിലിറ്റി മംഗലാപുരം, കൊച്ചി റിഫൈനറി ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി എല്‍പിജി എത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബോട്ടിലിംഗ് പ്ലാന്റുകള്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാചകവാതകം വാഹനഇന്ധനമായി ഉപയോഗിക്കുക, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവ തടയാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കര്‍ശനനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് എണ്ണക്കമ്പനി പ്രതിനിധികളുടേയും പാചകവാതക വിതരണ സംഘടനാ പ്രതിനിധികളുടേയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും യോഗം ആഗസ്ത് അഞ്ച് വെള്ളിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+