Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷത്തില്‍ മരണം 100 കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. പ്രാഥമിക കണക്കു പ്രകാരം 50 കോടി രൂപക്കു മുകളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് രണ്ടു വരെ 104 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.

കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്താണ് കൂടുതല്‍ പേര്‍ക്ക് ജീവാപായമുണ്ടായത്. 21 പേരാണ് ഇവിടെ മരിച്ചത്. കോഴിക്കോട്, കണ്ണൂര്‍-14, പാലക്കാട്-10, തൃശൂര്‍-8, ഇടുക്കി-12, എറണാകുളം-4, കോട്ടയം-4, തിരുവനന്തപുരം-1, കൊല്ലം-2, വയനാട്-1, കാസര്‍ഗോഡ്-5 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ മരണം സംഭവിച്ചത്.

സംസ്ഥാനത്ത് മഴക്കെടുതികള്‍ മൂലം 232 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 41 പേരുടെ നില ഗുരുതരമാണ്. 12,013 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 72 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടെ 12,813 അന്തേവാസികളുണ്ട്. പ്രളയത്തില്‍ വന്‍കൃഷിനാശവും മറ്റു നഷ്ടങ്ങളും ഉണ്ടായി.

ആഗസ്ത് ഒന്നുവരെയുള്ള സര്‍ക്കാര്‍ കണക്കു പ്രകാരം കൃഷി, വീട്, റോഡ് തുടങ്ങിയവക്കു മാത്രം 41.83 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതില്‍ റോഡ്, പാലം, പൊതുകെട്ടിടങ്ങള്‍ എന്നിവക്കു മാത്രം 7.52 കോടി രൂപയുടെ നഷ്ടമുണ്ടായി. വീടുകള്‍ തകര്‍ന്നതിലൂടെ 9.36 കോടിയും കൃഷിനശിച്ചതിലൂടെ 24.95 കോടിയുടെ നാശനഷ്ടവും കണക്കാക്കുന്നു.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചൊവ്വാഴ്ചയും ശക്തമായ മഴയുണ്ടായി. വടക്കന്‍ കേരളത്തില്‍ ആഗസ്ത് മൂന്ന് ബുധനാഴ്ചയും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായിരിക്കും. ഒറീസ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായതിനാല്‍ പുതിയൊരു മര്‍ദം രൂപപ്പെടുന്നതു വരെ മഴക്കു കുറവുണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+